Connect with us

Kerala

പത്തനംതിട്ട മുറിഞ്ഞകല്ലില്‍ വാഹനാപകടം; നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ഒരു കുടുംബത്തിലുള്ള മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 4.05ഓടെയാണ് അപകടം.

Published

|

Last Updated

പത്തനംതിട്ട | കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ശബരിമല സ്വദേശികള്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഒരു കുടുംബത്തിലുള്ള മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 4.05ഓടെയാണ് അപകടം.

മത്തായി ഈപ്പന്‍ (60), മകന്‍ നിഖില്‍ (29), നിഖിലിന്റെ ഭാര്യ അനു (26), അനുവിന്റെ പിതാവ് ബിജു ജോര്‍ജ് (58) എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശികളായ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

അനുവും നിഖിലും നവദമ്പതികളാണ്. കഴിഞ്ഞ മാസം 30നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മധുവിധു ആഘോഷം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. എട്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. കാനഡയില്‍ എന്‍ജിനീയറായിരുന്നു നിഖില്‍. മലേഷ്യയില്‍ നിന്നെത്തിയ നിഖിലിനെയും അനുവിനെയും കൂട്ടിയാണ് കുടുംബം മത്തായി ഈപ്പനും ബിജു ജോര്‍ജും കാറില്‍ മടങ്ങിയത്.

അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണമായി തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇരുവരെയും കൂട്ടി വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയാണ് അപകടം. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Latest