Connect with us

National

അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബസിന്റെ ബ്രേക്ക് നഷ്ടമായത് ശ്രദ്ധയില്‍പെട്ടതോടെ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും ബസിനു പിറകെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി.അപകടത്തില്‍ നിന്നും 40 തീര്‍ഥാടകര്‍ക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഹൊഷിയാപുരില്‍ നിന്നാണ് തീര്‍ഥാടകരുമായി ബസ് പുറപ്പെട്ടത്.

ജമ്മുകാശ്മീരിലെ റമ്പാന്‍ ജില്ലയിലെ ദേശീയപാത 44ലെ കുത്തനെയുള്ള ഇറക്കത്തില്‍ വെച്ചാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. ജമ്മുകശ്മീരിലെ ബനിഹാളിലെത്തിയപ്പോഴാണ് ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവര്‍ക്ക് മനസിലായത്.

ബസിന്റെ ബ്രേക്ക് നഷ്ടമായത് ശ്രദ്ധയില്‍പെട്ടതോടെ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും ബസിനു പിറകെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബ്രേക്ക് നഷ്ടമായതറിഞ്ഞതോടെ ബസില്‍ നിന്നും ചില യാത്രക്കാര്‍ പുറത്തേക്ക് ചാടി. സംഭവത്തില്‍ ആറ് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പടെ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ്  വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

 

Latest