Kerala
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു
കോട്ടയം എരുമേലിക്ക് സമീപം പമ്പാവാലി കണമലയിലാണ് അപകടം.

കോട്ടയം | എരുമേലിക്ക് സമീപം പമ്പാവാലി കണമലയില്‍ ബസ് മറിഞ്ഞ് അപകടം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.
പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നു.
മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള് ലഭ്യമായിട്ടില്ല.
---- facebook comment plugin here -----