Kerala
ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്
ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ച് കടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി.

കണ്ണൂര്‍ | നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസിടിച്ച് അപകടം.സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് സ്ത്രീകള്‍ ബസിനടിയില്‍ അകപ്പെടുകയും ചെയ്തു. ടിസിബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നില്‍ വ്യാഴായ്ച്ച രാവിലെയാണ് അപകടം നടന്നത്.
പള്ളിക്ക് മുന്നില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിട്ട സിനാന്‍ ബസിന് പിന്നില്‍ ഇരട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് ഏയ്ഞ്ചല്‍ ബസ് വന്നിടിക്കുകയായിരുന്നു. ഏയ്ഞ്ചല്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ച് കടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി. സാരമായി പരിക്കേറ്റ സ്ത്രീകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.