Kerala
യാത്രക്കാരായ സ്ത്രീകള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്
കൊച്ചി | യാത്രക്കാരായ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്.
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, തന്റെ ബസ്സിലെ യാത്രക്കാരികളെ ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാള്‍ അശ്ലീല മെസേജ് അയച്ചിരുന്നത്.
സ്ത്രീയുടെ ചിത്രവും പേരുമുള്ള വ്യാജ അക്കൗണ്ടിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദത്തിലാകുന്നത്. സ്ഥിരമായി നഗ്‌ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരില്‍ ഒരാള്‍ പോലീസില്‍ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സിറ്റി സൈബര്‍ പോലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാള്‍ക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയില്‍ നിന്ന് പ്രതി പിടിയിലായത്.