Connect with us

National

ബെംഗളുരുവില്‍ ബസിന് തീപിടിച്ച് കണ്ടക്ടര്‍ വെന്തു മരിച്ചു

80 ശതമാനം പൊള്ളലേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ ബസിന് തീപിടിച്ച് കണ്ടക്ടര്‍ വെന്തു മരിച്ചു. മുത്തയ്യ സ്വാമി(45)യാണ് മരിച്ചത്. ലിങ്കധീരനഹള്ളിയിലെ ബെംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45നാണ് സംഭവം.

ഡ്രൈവര്‍ പ്രകാശ് രാത്രി 10.30 ന് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ഉറങ്ങാന്‍ പോയി. കണ്ടക്ടര്‍ ബസിനുള്ളില്‍ തന്നെയാണ് ഉറങ്ങിയതെന്ന് ഡി.സി.പി ലക്ഷ്മണ്‍ ബി. നിംബരാഗി പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എട്ട് അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

 

Latest