Kerala
പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം; 30ഓളം പേര്‍ക്ക് പരുക്ക്
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം തടസപ്പെട്ടു.

കുന്ദമംഗലം | കുന്ദമംഗലത്ത് ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 30ഓളം പേര്‍ക്ക് പരുക്ക്. ദേശീയപാതയില്‍ പന്തീര്‍പാടത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നരിക്കുനിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയല്‍ ബസാണ് അപകടത്തില്‍പെട്ടത്.
റോഡിലെ ഇറക്കത്തില്‍ വെച്ച് ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം തടസപ്പെട്ടു.
---- facebook comment plugin here -----