BUS TICKET
ബസ് ചാര്‍ജ് വര്‍ധന: വിദ്യാര്‍ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച
വിദ്യാര്‍ഥികണ്‍സഷന്‍ മിനിമം ആറ് രൂപയാക്കണമെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം | വിദ്യാര്‍ഥികള്‍ക്കുള്ള ബസ് കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരാണ് നേതൃത്വം നല്‍കുക. ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ഡ നേരത്തെ തീരുമാനിച്ചിരുന്നു. എത്ര രൂപ കൂട്ടണം, കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതിലാണ് ചര്‍ച് നടക്കുന്നത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. അധിക ഭാരം അടിച്ചേല്‍പിക്കാതെയുള്ള വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപ ആക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന. എങ്കിലും കടുംപിടിത്തം ഉണ്ടാകില്ലെന്നാണ് സൂചന.