Kerala
ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം
തിരുവനന്തപുരം | ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധനയില്‍ തീരുമാനമായിട്ടില്ലെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ അടക്കം ചര്‍ച്ചകള്‍ പരുരോഗമിക്കുകയാണ. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ വര്‍ധന ഒന്നര രൂപയില്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.അധിക ഭാരം അടിച്ചേല്‍പിക്കാതെയുള്ള വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യം. മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേ സമയം 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.