Connect with us

private bus fare hike

ബസ് നിരക്ക് വര്‍ധന: അപാകതകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

യു ഡി എഫിനെ കുറിച്ച് യാതൊരു ആശങ്കയും ഇ പിക്ക് വേണ്ടെന്നും ആദ്യം സ്വന്തം മുന്നണിയിലെ പ്രശ്‌നം പരിഹരിക്കൂ എന്നും സതീശന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ബസ് നിരക്ക് വര്‍ധന അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ്, ഇന്ധന വില വര്‍ധന അടക്കമുള്ള പശ്ചാത്തലത്തിലുള്ള നിരക്ക് വര്‍ധനയെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വര്‍ധിപ്പിച്ചതോടെ, ഇന്ത്യയില്‍ കൂടുതല്‍ ബസ് നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. കിലോമീറ്റര്‍ ദൂരം കുറച്ചപ്പോള്‍ ഓരോ ഫെയര്‍ സ്റ്റേജിലും അപാകതകളാണ്.

അതേസമയം, പുതിയ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനകള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. യു ഡി എഫിനെ കുറിച്ച് യാതൊരു ആശങ്കയും ഇ പിക്ക് വേണ്ടെന്നും ആദ്യം സ്വന്തം മുന്നണിയിലെ പ്രശ്‌നം പരിഹരിക്കൂ എന്നും സതീശന്‍ പറഞ്ഞു. ആശങ്കയുമായി പി സി ചാക്കോ രംഗത്തെത്തിയിട്ടുണ്ട്. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ സി പി എം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ഇതെല്ലാം ആദ്യം പരിഹരിക്കണമെന്നും ഇ പി കൊമ്പുകുലുക്കിയുള്ള വരവ് അറിയിച്ചെന്ന് മാത്രമാണെന്നും സതീശന്‍ പറഞ്ഞു.

Latest