International
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കു പോയ ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേര്‍ മരിച്ചു
29 പേരെ രക്ഷപ്പെടുത്തി. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു പോയ ബസാണ് നേപ്പാളിലെ തനാഹു ജില്ലയിലെ മര്‍സ്യാങ്ദി നദിയിലേക്കു മറിഞ്ഞത്.
കാഠ്മണ്ഡു | ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കു പോയ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു പോയ ബസാണ് നേപ്പാളിലെ തനാഹു ജില്ലയിലെ മര്‍സ്യാങ്ദി നദിയിലേക്കു മറിഞ്ഞത്. 29 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30ഓടെയായിരുന്നു അപകടം. 40 പേരുമായി യാത്ര ചെയ്ത ബസാണ് അപകടത്തില്‍ പെട്ടത്. യു പി എഫ്ടി 7623 എന്ന രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞതായി തനാഹുന്‍ ജില്ലയിലെ ഡി എസ് പി. ദീപ്കുമാര്‍ രായ പറഞ്ഞു.
ആംഡ് പൊലീസ് ഫോഴ്സ് നേപ്പാള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ് എസ് പി) മാധവ് പൗഡലിന്റെ നേതൃത്വത്തില്‍ 45 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.