Kerala
തൃശൂരില്‍ ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു; ഏഴ് പേര്‍ക്ക് പരുക്ക്
ബസ്സിലെ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.
തൃശൂര്‍|തൃശൂര്‍ മിണാലൂരില്‍ ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബസ്സിലെ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.
ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
---- facebook comment plugin here -----