Connect with us

National

കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കര്‍ണാടകയില്‍ വച്ച് തീപിടിച്ചു

യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Published

|

Last Updated

ബെംഗളൂരു | കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കര്‍ണാടകയില്‍ വച്ച് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട അശോക ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് മദ്ദൂരില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബസിന്റെ പിന്‍ഭാഗത്തെ ടയറിന്റെ ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. തീപിടിത്തത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ നശിച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Latest