Connect with us

Uae

ഖോര്‍ഫക്കാനില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

അജ്മാന്‍ എമിറേറ്റില്‍ നിന്ന് തൊഴിലാളികളുമായി ഖോര്‍ഫക്കാനിലേക്ക് വന്നതായിരുന്നു ബസ്

Published

|

Last Updated

ഷാര്‍ജ  | ഖോര്‍ഫക്കാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ നിര്‍മാണ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഷാര്‍ജ പോലീസ് അറിയിച്ചു. എന്നാല്‍ ആളപായത്തെക്കുറിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

അജ്മാന്‍ എമിറേറ്റില്‍ നിന്ന് തൊഴിലാളികളുമായി ഖോര്‍ഫക്കാനിലേക്ക് വന്നതായിരുന്നു ബസ്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഖോര്‍ഫക്കാന്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള റൗണ്ട് എബൗട്ടിലാണ് അപകടം നടന്നത്.
അതേസമയം, കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ഷാര്‍ജ പോലീസ് താമസക്കാരെ ഉപദേശിച്ചു. ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച്, അന്വേഷണവും തുടര്‍ പ്രവര്‍ത്തനവും നടക്കുകയാണ്. സംഭവവികാസങ്ങള്‍ സംബന്ധമായ വിവരങ്ങള്‍ യഥാസമയം നല്‍കും. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടാനും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് പോലീസ് വിശദീകരണം നല്‍കിയത്.

 

---- facebook comment plugin here -----

Latest