Connect with us

National

ആഗ്ര - ലക്‌നോ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറി; നാലു മരണം

19 പേര്‍ക്ക് പരുക്ക്.

Published

|

Last Updated

ആഗ്ര| ആഗ്ര – ലക്‌നോ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറി അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 5.30ഓടെയാണ് അപകടമുണ്ടായത്. വരാണസിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്.

ആഗ്രയിലെ ഫത്തേഹാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. രാജസ്ഥാന്‍ സ്വദേശികളായ ഗോവിന്ദ് (68), രമേശ് (45), ആഗ്ര സ്വദേശിയായ ദീപക് വര്‍മ (40) എന്നയാളുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ഫത്തേഹാബാദ് എസിപി അമര്‍ദീപ് ലാല്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. പരുക്കേറ്റവരെ ആംബുലന്‍സുകള്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest