Uae
ടെര്‍മിനല്‍ എ യിലേക്ക് ബസ് സര്‍വീസ്
ബസ് നമ്പര്‍ എ 1, എ 2, എ 10, എ 4 ബസുകളാണ് പുതിയ ടെര്‍മിനലിലേക്ക് സര്‍വീസ് നടത്തുക.
അബൂദബി | അടുത്ത ദിവസം തുറക്കുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ യിലേക്ക് ബസ് സേവനം ഒരുക്കി സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി). ബസ് നമ്പര്‍ എ 1, എ 2, എ 10, എ 4 ബസുകളാണ് പുതിയ ടെര്‍മിനലിലേക്ക് സര്‍വീസ് നടത്തുക. അബൂദബി നഗരത്തില്‍ നിന്നും പകല്‍ സമയങ്ങളില്‍ എ 1, എ 2, ബസുകളും രാത്രി പതിനൊന്നിനും രാവിലെ ആറിനും ഇടക്ക് എന്‍ 2 നമ്പര്‍ ബസുകളും സര്‍വീസ് നടത്തും.
ഖലീഫ സിറ്റിയില്‍ നിന്നും കെ 4, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിന്നും എ 10, അല്‍ ഷഹാമ, അല്‍ റീഫ്, ബനിയാസ് എന്നിവിടങ്ങളില്‍ നിന്നും എ 40 നമ്പര്‍ ബസുകളും പുതിയ ടെര്‍മിനലിലേക്ക് സര്‍വീസ് നടത്തും. ടെര്‍മിനല്‍ 1/3, കാര്‍ഗോ ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ട യാത്രക്കാര്‍, ടെര്‍മിനല്‍ എ പുറപ്പെടലിലേക്ക് പോകുന്ന എ 15 ബസില്‍ യാത്ര ചെയ്യണം.
നഗരത്തില്‍ നിന്നും വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന എ 1, എ 2 നമ്പര്‍ ബസുകള്‍ക്ക് പകരമാണ് രാത്രി സമയങ്ങളില്‍ എന്‍ 2 സര്‍വീസ് നടത്തുക. പുതിയ സര്‍വീസുകള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 800850 നമ്പറില്‍ ബന്ധപ്പെടണം.