Eranakulam
മത്സരിച്ചോടി ബസുകള്‍; ഇടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്.

കൊച്ചി | മത്സരിച്ചോടിയ ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവതി മരിച്ചു. എറണാകുളം മേനക ജങ്ഷനിലായിരുന്നു അപകടം.
തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്. സനിതയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു. ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയതെന്നാണ് വിവരം.
---- facebook comment plugin here -----