International
പിസോചനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ബസുകള്‍ പുറപ്പെട്ടു
സുമി ഒഴിപ്പിക്കലിനാണ് പ്രാധാന്യമെന്ന് വിദേശകാര്യമന്ത്രാലയം
കീവ് | യുക്രൈനിലെ പിസോചനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ രക്ഷപെടുത്തുമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി. 298 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇവരുമായുള്ള ബസ് പുറപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
അഞ്ച് ബസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈകുന്നേരത്തോടെ കൂടുതല്‍ ബസുകള്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.
രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പിസോച്ചിനില്‍ ആയിരത്തോളം പേരും കാര്‍കീവില്‍ മുന്നൂറും സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയത്തിന്റെ അറിയിപ്പ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക ട്രെയിനുകള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈന്‍ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.
അതേ സമയം സുമി ഒഴിപ്പിക്കലിനാണ് പ്രാധാന്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുമിയിലെ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് ഈ നടപടി.