Connect with us

Kozhikode

കച്ചവട രംഗത്തെ തര്‍ക്കം; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി

വിവിധ സ്ഥലങ്ങളില്‍ വെച്ച് ദിവസം മുഴുവന്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചെന്ന്

Published

|

Last Updated

കോഴിക്കോട് | കച്ചവട രംഗത്തെ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി. ഓമശ്ശേരിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജര്‍ ശബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. പരുക്കേറ്റ ശബീര്‍ താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.

മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമ ഫിറോസ് ഖാനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ശബീര്‍ ആരോപിക്കുന്നു. കച്ചവട രംഗത്തെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായത്. വിവിധ സ്ഥലങ്ങളില്‍ വെച്ച് ഒരു ദിവസം മുഴുവന്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചെന്ന് കാട്ടി ശബീര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.

 

 

Latest