National
വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യ; ദമ്പതികള്‍ അറസ്റ്റില്‍
മലയാളി യുവതിയേയും ഭര്‍ത്താവിനേയുമാണ് കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
മംഗളൂരു | പ്രമുഖ വ്യവസായി ബി എം മുംതാസ് അലി(52)യുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍. മലയാളി യുവതിയേയും ഭര്‍ത്താവിനേയുമാണ് കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ദമ്പതികള്‍ക്ക് പുറമെ ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ,വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മംഗളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി എം ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്. കഴിഞ്ഞ ദിവസമാണ് പുഴയില്‍ നിന്നും മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.