Connect with us

Uae

തിരക്കേറിയ അവധി ദിവസങ്ങൾ; യാത്രക്കാർക്ക് നിർദേശവുമായി ദുബൈ എയർപോർട്ട്

ജനുവരി രണ്ട് ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസം.

Published

|

Last Updated

ദുബൈ | ദുബൈ എയർപോർട്ടിൽ ഇനി തിരക്കേറിയ ദിവസങ്ങൾ. ഇന്നലെ മുതൽ 2023 ജനുവരി മൂന്ന് വരെ ഏകദേശം 20 ലക്ഷം യാത്രക്കാർ ദുബൈ ഇന്റർനാഷണൽ എയർപോർട്ട് വഴി കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. ജനുവരി രണ്ട് ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസം. അവധിക്കാലത്തിന്റെ അവസാനവും പുതുവർഷവും ഒന്നിച്ചെത്തിയതോടെയാണ് തിരക്ക് വർധിച്ചത്. അസാധാരണമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ദുബൈ എയർപോർട്ട് യാത്രാ മുന്നറിയിപ്പ് നൽകി.

അടുത്ത എട്ട് ദിവസങ്ങളിൽ ശരാശരി പ്രതിദിനം 2,45,000 യാത്രക്കാരാവുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി രണ്ടിന് 2,57,000 കവിയും. സുഗമമായ എയർപോർട്ട് അനുഭവം ഉറപ്പാക്കാൻ യാത്രകള്‍ ആസൂത്രണം ചെയ്യാനും ലളിതമായ യാത്രാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.

2022ൽ ദുബൈ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഏതാണ്ട് മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് ഉയർന്നിട്ടുണ്ട്. 2019ന് ശേഷമുള്ള ഏറ്റവും തിരക്കേറിയ ഒന്നാണ് ഇപ്പോഴത്തെ സീസൺ.