Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പാലക്കാട് സി കൃഷ്ണ കുമാര്‍ 

ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും, വയനാട്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി.

പാലക്കാട് സി കൃഷ്ണ കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. വയനാട് നവ്യ ഹരിദാസും ചേലക്കരയില്‍ കെ ബാലകൃഷ്ണനുമാണ് മത്സരത്തിനിറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ ഹരിദാസ്.

ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.