Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്; ചേലക്കരയില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും

പാലക്കാട് കൃഷ്ണകുമാറും പത്രിക സമര്‍പ്പിക്കും

Published

|

Last Updated

തൃശൂര്‍ | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ ഇന്ന് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തലപ്പള്ളി താലൂക്ക് ഓഫീസില്‍ രാവിലെ 10 മണിക്കാണ് എല്‍ഡിഎഫ്
സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കാണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
മൂന്ന് മുന്നണികളും പ്രകടനത്തോടുകൂടിയായിരിക്കും പത്രിക സമര്‍പ്പിക്കാന്‍ എത്തുക.

Latest