Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

നാളെ രാവിലെ 8 നാണ് വോട്ടെണ്ണല്‍ തുടങ്ങുക. രാവിലെ പത്തോടെ ചിത്രം ഏതാണ്ട് വ്യക്തമാകും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 നാണ് വോട്ടെണ്ണല്‍ തുടങ്ങുക. രാവിലെ പത്തോടെ ചിത്രം ഏതാണ്ട് വ്യക്തമാകും

രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് സീറ്റില്‍ മത്സരിച്ച പ്രിയങ്ക ഗാന്ധി
അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു പ്രചാരണഘട്ടത്തില്‍ യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ പോളിംഗില്‍ വന്ന കുറവ് കാരണം ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക് ചുരുങ്ങുമെന്നാണ് കണക്ക്കൂട്ടല്‍. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.

പാലക്കാടും വയനാടും നിലനിര്‍ത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്

 

Latest