Kasargod
ഉപതിരഞ്ഞെടുപ്പ്: കാസര്‍കോട്ട് രണ്ട് വാര്‍ഡില്‍ ലീഗിനും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ജയം
കാസര്‍കോട് മുന്‍സിപ്പല്‍ ഖാസിലേന്‍ വാര്‍ഡ്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ, കോട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.
കാസര്‍കോട് | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ഖാസിലേന്‍ വാര്‍ഡില്‍ 447 വോട്ട് നേടി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ എം ഹനീഫ് വിജയിച്ചു. 128 വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി എം ഉമൈര്‍ രണ്ടാമതെത്തി. ബി ജെ പിയിലെ എന്‍ മണിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. വാര്‍ഡില്‍ 74.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 774 വോട്ടര്‍മാരില്‍ 576 പേര്‍ വോട്ട് ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ വാര്‍ഡില്‍ 701 വോട്ട് നേടി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ധര്‍മപാല്‍ ദാരില്ലത്ത് വിജയിച്ചു. 606 വോട്ട് നേടി എസ് ഡി പി ഐ സ്ഥാനാര്‍ഥി പത്മനാഭ കല്ലങ്കൈ രണ്ടാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയകുമാറിന് 172 വോട്ട് ലഭിച്ചു. ഇടത് സ്ഥാനാര്‍ഥി കെ ബി ഗുരുപ്രസാദിന് 13 വോട്ടാണ് കിട്ടിയത്.
കല്ലങ്കൈ വാര്‍ഡില്‍ 75.28 ശതമാനം വോട്ട് രേഖപ്പെടുത്തി. 1,990 വോട്ടര്‍മാരില്‍ 1,498 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ 563 വോട്ട് നേടി സ്വതന്ത്ര സ്ഥാനാര്‍ഥി അസ്മിന ഷാഫി കോട്ടക്കുന്ന് വിജയിച്ചു. 396 വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥി കെ എസ് സംഗീതയാണ് രണ്ടാമത്.
സ്വതന്ത്ര സ്ഥാനാര്‍ഥി കെ ആയിഷത്ത് സഫ്രാബീവി 62 വോട്ടുകളും സി പി എം സ്ഥാനാര്‍ഥി ബേബി ബാബുരാജ് 30 വോട്ടുകളും നേടി. കോട്ടക്കുന്ന് വാര്‍ഡില്‍ 77.79 ശതമാനം പോളിങ് രേഖപ്പെടുത്തി. 1,351 വോട്ടര്‍മാരില്‍ 1,051 പേര്‍ വോട്ട് ചെയ്തു.