Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്; രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും: നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ 

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാട്ടിലേക്ക് എത്തരുതെന്ന് കെപിസിസിയുടെ കര്‍ശന നിര്‍ദേശം ഉണ്ട്.

Published

|

Last Updated

കല്‍പ്പറ്റ | ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെ റോഡ് മാര്‍ഗമാണ് ഇരുവരും മണ്ഡലത്തിലെത്തുക.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാട്ടിലേക്ക് എത്തരുതെന്ന് കെപിസിസിയുടെ കര്‍ശന നിര്‍ദേശം ഉണ്ട്.
ചേലക്കരയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയും പാലാക്കാട് ബെന്നി ബഹനാനെയും കെസി ജോസഫിനെയുമാണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Latest