local body byelection
32 തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്
കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും ഫലം നിര്‍ണായകം

തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്ന് പുറത്തുവരും. രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ ഭരണം നടത്തുന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡിലും പിറവം നഗരസഭ 14ാം വാര്‍ഡിലും ഫലം നിര്‍ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡി എഫാണ് ഭരണം നടത്തുന്നത്. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാര്‍ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.