Kerala
ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് ചേലക്കരയില്‍
മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കുക
ചേലക്കര | ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ചേലക്കരയിലേത്. മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കുക.
സംസ്ഥാന കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച യുഡിഎഫ് ഒരു കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. ഇതിനെ വെല്ലുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് ഇവിടെ ഒരുക്കങ്ങള്‍ നടത്തുന്നത്. യു ഡി എഫ് മുന്നോട്ട് വെച്ച രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടി കണ്‍വെന്‍ഷനവില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചേലക്കര പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മറുപടിയുണ്ടാകും
---- facebook comment plugin here -----