Connect with us

bypoll

ഉപതിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് അഞ്ച് നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. ഝാര്‍ഖണ്ഡിലെ രാംഗഢ്, പശ്ചിമ ബംഗാളിലെ സാഗര്‍ദിഘി, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ്, മഹാരാഷ്ട്രയിലെ കസ്ബ പേഠ്, ചിഞ്ച്വാദ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെണ്ണിൽ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍.

കസ്ബ പേഠില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവീന്ദ്ര ധംഗേകര്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. ബി ജെ പി സ്ഥാനാര്‍ഥി ഹേമന്ദ് രസ്‌നെയാണ് രണ്ടാമത്. ചിഞ്ച്വാദില്‍ ബി ജെ പിയുടെ അശ്വിനി ജഗ്തപ് മുന്നിട്ടുനില്‍ക്കുന്നു. സാഗര്‍ദിഘിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാംഗഢില്‍ എന്‍ ഡി എയിലെ അജ്‌സു പാര്‍ട്ടിയാണ് മുന്നില്‍. ഈറോഡ് ഈസ്റ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

Latest