National
ലക്ഷദ്വീപ് അടക്കം ഏഴിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്
ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ന്യൂഡൽഹി | ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഏക ലോക്സഭാ മണ്ഡലത്തിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
അരുണാചൽ പ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രവർത്തകയായ ഖദിസുമ്മയുടെ വീട് എൻസിപി പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം സംബന്ധിച്ച കേസിലാണ് മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടത്.