Connect with us

Kerala

മാസപ്പടി; എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കോടതിയില്‍

കര്‍ണാടക ഹൈക്കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്. കര്‍ണാടക ഹൈക്കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.

കേന്ദ്ര സര്‍ക്കാരും എസ് എഫ് ഐ ഒ ഡയറക്ടറുമാണ് ഹരജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹരജി നല്‍കിയിട്ടുള്ളത്. ഹരജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

സി എം ആര്‍ എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയ എസ് എഫ് ഐ ഒ സംഘം കഴിഞ്ഞ ദിവസം കെ എസ് ഐ ഡി സിയില്‍ എത്തിയിരുന്നു. ഇവിടെയും വിശദമായ പരിശോധന നടത്തി.

 

Latest