Connect with us

by election

ഉപതിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറയിൽ കോൺഗ്രസ് എന്തിന് ബി ജെ പിക്ക് വോട്ട് മറിച്ചെന്ന് മന്ത്രി റിയാസ്

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൈയിലാണ് ഈ വോട്ട് കച്ചവടമെന്നും അദ്ദേഹം ആരോപിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പെടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി ജെ പിക്ക് മറിച്ചുകൊടുത്തുവെന്ന് ആരോപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യം വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൈയിലാണ് ഈ വോട്ട് കച്ചവടമെന്നും അദ്ദേഹം ആരോപിച്ചു.ഇതിനെതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസില്‍ ഉയരുമെന്ന് ഉറപ്പാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിനോടടുപ്പിച്ച് തൃപ്പൂണിത്തുറയിൽ കോണ്‍ഗ്രസ് വോട്ട് എന്തിന് ബി ജെ പിക്ക് മറിച്ചു?
വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേതൃത്വം തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ ഡി എഫ് മിന്നും വിജയം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. 20 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍ ഡി എഫ് 24ലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്. 16 സീറ്റ് ആണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത് 12 ആയി കുറഞ്ഞു. അവിശുദ്ധ സഖ്യങ്ങളെയെല്ലാം തട്ടിമാറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.