Connect with us

National

ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശില്‍ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ നാല് നിയമസഭ മണ്ഡലങ്ങളില്‍ മികച്ച ലീഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്.

Published

|

Last Updated

കൊല്‍ക്കത്ത| പതിമൂന്ന് സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിലെ നാല് നിയമസഭ മണ്ഡലങ്ങളില്‍ മികച്ച ലീഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഗൊസാബ, ഖര്‍ദാഹ, ദിന്‍ ഹാട്ട മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടി. ഭവാനിപ്പൂരില്‍ മമതക്കായി രാജി വെച്ച മന്ത്രി സൊവന്‍ദേബ് ചതോപാധ്യയ 1200 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദിന്‍ഹാട്ട , ശാന്തിപ്പൂര്‍ എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടിയിട്ടുണ്ട്. ബംഗാളിലെ ദിന്‍ഹാട്ടയില്‍ തൃണമൂലിന് വന്‍ നേട്ടമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ഉദയന്‍ ഗുഹക്ക് 1.63 ലക്ഷം വോട്ടിന്റെ വിജയമാണ് നേടിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്ക് 57 വോട്ടിനാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത്.

രാജസ്ഥാനില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് ലീഡ് നേടി. മധ്യപ്രദേശില്‍ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. റെയ്ഗാവിലും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പൃഥ്വിപ്പൂരിലും ജോബാറ്റിലുമാണ് ബിജെപിയുടെ മുന്നേറ്റം. പൃഥ്വിപ്പൂരില്‍ 3000 വോട്ടുകളില്‍ അധികം ലീഡാണ് ബിജെപി നേടിയിട്ടുള്ളത്.

ബിഹാറില്‍ രണ്ടിടത്തും ജെഡിയുവാണ് മുന്നിട്ട് നിക്കുന്നത്. കുഷേഷ്വര്‍ അസ്താന്‍, താര്‍പര്‍ മണ്ഡലങ്ങളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ഹിമാചലില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നിക്കുന്നത്. ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലും , മധ്യപ്രദേശിലും ബിജെപിക്കാണ് ലീഡ്. ദാദ്ര നാഗര്‍ഹവേലിയില്‍ ശിവസേന ലീഡ് ചെയ്യുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ മാണ്ടി ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 29 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

Latest