Connect with us

Malappuram

സി ക്യൂബ് വിദ്യാർഥി ക്യാമ്പ് സംഘടിപ്പിച്ചു

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി ഉദ്‌ഘാടനം ചെയ്തു.

Published

|

Last Updated

വൈലത്തൂർ | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സി ക്യൂബ് ക്യാമ്പസ് വിദ്യാർഥി ക്യാമ്പ് വൈലത്തൂരിൽ നടന്നു. ജില്ലയിലെ കാമ്പസുകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളായിരുന്നു പ്രതിനിധികൾ. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി ഉദ്‌ഘാടനം ചെയ്തു.

ബ്രീഫ് ഫ്ലാഷ്, തജ്‌വീദ്, ഓർമ സഞ്ചാരം, മോറൽ ടോക്ക് തുടങ്ങി വിവിധ സെഷനുകൾക്ക് ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, ഫിനാൻസ് സെക്രട്ടറി ജഹ്ഫർ ശാമിൽ ഇർഫാനി നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി, സി കെ സാലിം സഖാഫി സംസാരിച്ചു.

Latest