Connect with us

Kerala

പതിനൊന്നു കൊല്ലം മുന്‍പ് വരേണ്ടതായിരുന്നു സി പ്ലെയിന്‍; പിണറായി ക്ഷമ ചോദിക്കണം: കെ മുരളീധരന്‍

യുഡിഎഫിന്റെ കാലത്ത് വന്ന പദ്ധതി തടസപ്പെടുത്തി ഇപ്പോള്‍ തങ്ങളുടേതാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ മുരളീധരന്‍

Published

|

Last Updated

കല്‍പറ്റ  | സി പ്ലെയിന്‍ പദ്ധതി ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന്‍ .യുഡിഎഫിന്റെ കാലത്ത് വന്ന പദ്ധതി തടസപ്പെടുത്തി ഇപ്പോള്‍ തങ്ങളുടേതാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു പദ്ധതി എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു.അന്ന് പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല.പദ്ധതി തടസ്സപ്പെടുത്തിയവര്‍ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു.എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു.11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു- മുരളീധരന്‍ പറഞ്ഞു

തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.വയനാട്ടില്‍ അഞ്ച് ലക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടും.ചേലക്കരയില്‍ മുന്‍പില്ലാത്ത രീതിയില്‍ പ്രചരണം നടന്നു.പാലക്കാട് ബിജെപി വെല്ലുവിളി അല്ല.വികസനം പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിച്ചതെന്നും മുരളീധരന്‍ പറഞ്ഞു

---- facebook comment plugin here -----

Latest