Connect with us

Kerala

സി എ എ ചട്ടം റദ്ദാക്കണം; നിയമ പോരാട്ടത്തിന് മന്ത്രിസഭാ തീരുമാനം

ഏത് രൂപത്തില്‍ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും.

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമം (സി എ എ) ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് മന്ത്രിസഭാ തീരുമാനം. ഏത് രൂപത്തില്‍ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും.

സി എ എ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

സി എ എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനത്തിന് എങ്ങനെ കഴിയുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് മന്ത്രിസഭയുടെ നീക്കം.

---- facebook comment plugin here -----

Latest