National
പ്രീണന രാഷ്ട്രീയത്തിനായി സി എ എയെ എപ്പോഴും എതിര്‍ത്തു; കോണ്‍ഗ്രസിനെതിരെ അമിത് ഷാ

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമ (സി എ എ) വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് സി എ എയെ എപ്പോഴും എതിര്‍ത്തതായി അമിത് ഷാ കുറ്റപ്പെടുത്തി.
പാക്കിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ഥികളെ കോണ്‍ഗ്രസ് ചതിച്ചു. എന്നാല്‍, മോദി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു.
സ്വന്തം ധര്‍മം സംരക്ഷിക്കാന്‍ അഭയാര്‍ഥികളായി രാജ്യത്തേക്ക് എത്തിയവര്‍ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നല്‍കി മോദി സര്‍ക്കാര്‍ ആദരിക്കുമെന്നും തെലങ്കാനയില്‍ സംസാരിക്കവേ അമിത് ഷാ പറഞ്ഞു.
---- facebook comment plugin here -----