Connect with us

National

വിമാനത്തിനുള്ളില്‍ ക്യാബിന്‍ ക്രൂവിന് നേരെ ലൈംഗികാതിക്രമം; സ്ക്വോട്ടിഷ് പൗരൻ അറസ്റ്റിൽ

ഭക്ഷണം വിളമ്പുന്നതിനിടെയാണ് എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറിയത്.

Published

|

Last Updated

മുംബൈ| ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ക്യാബിന്‍ ക്രൂവിക്രൂവിന് നേരെ ലൈംഗികാതിക്രമം. 24 കാരിയായ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 62കാരനായ സ്വീഡിഷ് പൗരന്‍ കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

ഭക്ഷണം വിളമ്പുന്നതിനിടെയാണ് എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറിയത്. ഇയാള്‍ മദ്യപിച്ചിരുന്നതായും മുംബൈ പൊലീസ് പറഞ്ഞു. കൂടാതെ ഇയാള്‍ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും അധിക്ഷേപിച്ചുവെന്നും എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചെന്നും മുംബൈ പൊലീസ് കൂട്ടിചേര്‍ത്തു.

 

Latest