National
മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന്; 18 പേര്‍ സത്യപ്രതിജ്ഞ ചെയ്യും
ആഭ്യന്തരവകുപ്പ് ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്‌തേക്കും
മുംബൈ | വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം. നിലവില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രം ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ.
ബിജെപിയില്‍ നിന്നും ഷിന്‍ഡെ പക്ഷത്ത് നിന്നും ഒന്‍പത് പേര്‍ വീതം മന്ത്രിമാരാകുമെന്നാണ് സൂചനകള്‍.ആഭ്യന്തരവകുപ്പ് ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്‌തേക്കും. രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങ്.അജിത് പവാര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
---- facebook comment plugin here -----