Connect with us

National

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; ആഭ്യന്തരവും ധനവകുപ്പും ബിജെപിക്ക്

നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈകാര്യം ചെയ്യുക.

Published

|

Last Updated

മുംബൈ  | മഹാരാഷ്ട്രയില്‍ സര്‍ക്കാറിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള സുപ്രധാനവകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് കീഴിലാണ്. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈകാര്യം ചെയ്യുക.

ഒരുമാസം മുന്‍പാണ് മഹാവികാസ് അഘാടി സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗവും ബിജെപിയും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.എന്നാല്‍ ഏക്നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമേന്യേ പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് മന്ത്രിസഭയുടെ വികസനം നടന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ വകുപ്പുകള്‍ വിഭജിച്ചത്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്. ആഭ്യന്തരം, ധനം എന്നിവക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്. വിദ്യാഭ്യാസം, കൃഷി, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്‍ഡേ വിഭാഗത്തിന് ലഭിച്ചു