Connect with us

Kerala

മന്ത്രിസഭാ പുനസ്സംഘടന: ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം)

നിയമസഭാ അംഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണം. രണ്ട് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും പാര്‍ട്ടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന മന്ത്രിസഭാ പുനസ്സംഘടനക്ക് നീക്കം നടക്കവേ പുതിയ ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം). ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നാണ് ആവശ്യം. ഇത് ഇടതു മുന്നണിയെ അറിയിക്കും.

നിയമസഭാ അംഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണം. രണ്ട് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും പാര്‍ട്ടി അവകാശപ്പെട്ടു.  ഉന്നതാധികാര സമിതിയിലെ ചര്‍ച്ച എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം.

നിലവില്‍ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരളാ കോണ്‍ഗ്രസ് (എം) നുണ്ട്. പിണറായി സര്‍ക്കാറിന്റെ ആദ്യ ടേമില്‍ സി പി ഐയുടെ എതിര്‍പ്പ് കാരണം രണ്ടാം മന്ത്രിസ്ഥാനം നഷ്ടമായെന്നും പാര്‍ട്ടി വിലയിരുത്തുന്നു.