Connect with us

Climate Change

പരിസ്ഥിതി സംരക്ഷണത്തിനായി മന്ത്രിസഭാ ഉപസമിതി രൂപവത്ക്കരിക്കും: മുഖ്യമന്ത്രി

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ളതാണ് നവകേരള നിര്‍മിതി

Published

|

Last Updated

തിരുവനന്തപുരം |  കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ളതാണ് നവകേരള നിര്‍മിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാരമ്പര്യേതര ഊര്‍ജത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. വേസ്റ്റു ടു എനര്‍ജി പദ്ധതി നടപ്പിലാക്കും. പരിസ്ഥിതി സംരക്ഷണത്തിനായി മന്ത്രിസഭാ ഉപസമിതി രൂപവത്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയില്‍ അടിയന്തര പ്രമേയ അവതരണത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ഹരിതഗൃഹ വാതകങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന് കാരണം സര്‍ക്കാറാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാലാവസ്ഥ വ്യതിയാനും ഗൗരവമുള്ളതാണ്. നിരവധി പ്രശ്‌നങ്ങള്‍ ഇത്മൂലമുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇതിന് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

Latest