Connect with us

gujrat bridge collapse

ഗുജറാത്തിൽ പാലം തകര്‍ന്ന അപകടം: മുപ്പതിലേറെ പേര്‍ മരിച്ചു

40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 60 പേരെ കണ്ടെത്താനുണ്ട്.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ 32 പേര്‍ മരിച്ചു. പ്രാദേശിക സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് മരണ വിവരം അറിയിച്ചത്. അപകട സമയം നൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു.

40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 60 പേരെ കണ്ടെത്താനുണ്ട്. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു. മോര്‍ബിയില്‍ മാച്ച്ച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.

പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . വൈകിട്ട് ആറരയോടെയാണ് സംഭവം. വളരെ പഴക്കമുള്ള പാലത്തില്‍ അഞ്ച് ദിവസം മുന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.

Latest