gujrat bridge collapse
ഗുജറാത്തിലെ പാലം ദുരന്തം: മരണം അറുപതിലേറെയായി
പുഴയിൽ വീണ് നൂറിലേറെ പേരെ കാണാതായിട്ടുണ്ട്.
അഹമ്മദാബാദ് | ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. അപകടസ്ഥലത്തെത്തിയ പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജയാണ് ഇക്കാര്യം അറിയിച്ചത്. പുഴയിൽ വീണ് നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. വൈകിട്ട് 6.42നായിരുന്നു അപകടം.
അപകട സമയം നൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. ഛാത്ത് പൂജ ആവശ്യാർഥം നിരവധി പേർ പാലത്തിലുണ്ടായിരുന്നു. 40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു. അപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്. മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള നൂറ് വർഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.
അപകട സമയം പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം, അറ്റകുറ്റപ്പണികള്‍ നടത്തി നാല് ദിവസം മുമ്പാണ് തുറന്നുകൊടുത്തത്.
#WATCH | Several people feared to be injured after a cable bridge collapsed in the Machchhu river in Gujarat’s Morbi area today. Further details awaited. pic.twitter.com/hHZnnHm47L
— ANI (@ANI) October 30, 2022