Connect with us

Kerala

കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി

ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായി. പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായി.

പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ഫാര്‍മ എന്ന കമ്പനിക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കി.

2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് പി പി ഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ പി പി ഇ കിറ്റിന്റെ വില 1000 രൂപ കൂടി.

---- facebook comment plugin here -----

Latest