Connect with us

Kerala

സി എ ജി റിപ്പോര്‍ട്ട്: അനാവശ്യ വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തേയും ബാധിക്കും -ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബി സംബന്ധിച്ച സി എ ജിയുടെ പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. വിവാദങ്ങള്‍ സര്‍ക്കാരിനെ മാത്രമല്ല,കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു

അതേസമയം സിഎജിയുടെ പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശനം എന്നതിന് മറുപടിയുമായി കിഫ്ബി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രത്യേക ഓഡിറ്റില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് കിഫ്ബി പ്രതികരിച്ചത്. സിഎജി നല്‍കിയ 76 പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും കിഫ്ബി വിശദീകരിക്കുന്നു.മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്‌പെഷ്യല്‍ ഓഡിറ്റില്‍ സിഎജിക്ക് നല്‍കിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കിഫ്ബിയുടെ വിശദീകരണത്തിന്മേല്‍ സിഎജി പരിശോധന നടത്തുകയാണ്.

വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിട്ടുണ്ട്.