Kerala
സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സി എ ജി
ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശം

തിരുവനന്തപുരം | സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സി എ ജി റിപോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ നഷ്ടം. ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 58 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി എ ജി റിപോര്‍ട്ടാണ് ഇന്ന് സഭയില്‍ വെച്ചത്. എന്നാല്‍ കെ എസ് ആര്‍ ടി സി കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്ന് സി എ ജി കുറ്റപ്പെടുത്തി.
2016ന് ശേഷം കെ എസ് ആര്‍ ടി സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കെ എം എം എല്ലില്‍ ക്രമക്കേട് നടന്നതായും സി എ ജി കണ്ടെത്തി.