Connect with us

Kerala

സംസ്ഥാനത്തെ ഡ്രൈവിങ് പരീക്ഷകളില്‍ വന്‍ വീഴ്ചകളെന്ന് സി എ ജി

ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ഡ്രൈവിങ് പരീക്ഷകളില്‍ വലിയ വീഴ്ചകളെന്ന് സി എ ജി കണ്ടെത്തല്‍. വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 37 ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വലിയ വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ ഹെല്‍മെറ്റോ ധരിക്കാറില്ലെന്നതടക്കം ഡ്രൈവിങ് ടെസ്റ്റിങിലെ ഒമ്പത് പ്രധാന ന്യൂനതകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌ക്കാരങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഫോര്‍വീല്‍ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാര്‍ക്കിങ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധന നടത്തിയ 37 ഗ്രൗണ്ടില്‍ 34 എണ്ണത്തിലും പാര്‍ക്കിങ് ട്രാക്ക് ഇല്ല.’എച്ച്’ ട്രാക്കില്‍ ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടില്‍ പരിശോധന നടത്തിയതില്‍ 31 ഗ്രൗണ്ടിലും സീറ്റ് ബെല്‍റ്റ് ഇടാതെയാണ് എച്ച് എടുക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇടാതെ ടെസ്റ്റ് നടത്തിയാല്‍ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാന്‍ കഴിയും. ഇരുചക്രവാഹന ടെസ്റ്റില്‍ ഹെല്‍മെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടില്‍ 20 എണ്ണത്തില്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് വെക്കുന്നില്ല.ഇരുചക്രവാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടില്‍ തന്നെ നടത്തുന്നു. 37 ഗ്രൗണ്ടില്‍ പരിശോധിച്ചതില്‍ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍തന്നെ നടത്തുന്നതായി കണ്ടെത്തി. എച്ച് ടെസ്റ്റില്‍ വാഹനം പൂര്‍ണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ പരാജയപ്പെടും. പക്ഷെ 37 ല്‍ 12 ഗ്രൗണ്ടില്‍ വാഹനം ബ്രേക്ക് ചെയ്ത് സ്റ്റിയറിങ് തിരിച്ചാണ് എച്ച് എടുക്കുന്നതെന്നും കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല , ഏഴ് വാഹനങ്ങള്‍ക്ക് പുക പരിശോധന സെര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ ടെസ്റ്റില്‍ ഇടപെടുന്നുവെന്നും സി എ ജി റിപ്പോര്‍ട്ടിലുണ്ട