Connect with us

National

സിംഹങ്ങളുടെ സീത, അക്ബര്‍ എന്നീ പേരുകള്‍ മാറ്റണമെന്ന് കല്‍ക്കത്ത ഹൈക്കോടതി

സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നോബല്‍ ജേതാക്കളുടെയോ പേര് നല്‍കുമോയെന്നും പ്രശ്‌നങ്ങളില്ലത്ത എത്ര പേരുകള്‍ ഉണ്ടെന്നും കോടതി

Published

|

Last Updated

കല്‍ക്കത്ത | അക്ബര്‍, സീത വിവാദങ്ങള്‍ക്കിടയില്‍ സിംഹങ്ങളുടെ പേര് മാറ്റി പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. വിശ്വഹിന്ദു പരിശത്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് കല്‍ക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചത്.

വിശ്വഹിന്ദു പരിശത്ത് നല്‍കിയ ഹരജി പൊതുതാല്‍പര്യ ഹരജിയായി മാറ്റണമെന്നും ഹൈക്കോടതി പറഞ്ഞു.
സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നോബല്‍ ജേതാക്കളുടെയോ പേര് നല്‍കുമോയെന്നും പ്രശ്‌നങ്ങളില്ലത്ത എത്ര പേരുകള്‍ ഉണ്ടെന്നും കോടതി ചോദിച്ചു.

എന്നാല്‍ സിംഹങ്ങള്‍ക്ക് പേരിട്ടത് ത്രിപുരയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പേര് മാറ്റാനായി സംസ്ഥാനം ആലോചിക്കുന്നതായും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

ബംഗാളിലെ സിലഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരെയാണ് വി എച്ച് പി കോടതിയെ സമീപിച്ചത്. സിംഹത്തിന്റെ പേര് മാറ്റണമെന്നും വി എച്ച് പി ആവശ്യപ്പെട്ടിരുന്നു.

Latest