Connect with us

calicut university athletic meet

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ്; കിരീടം കൈവിടാതെ ക്രൈസ്റ്റ്

1500 മീറ്ററില്‍ കെ എ അഖിലിന് മീറ്റ് റെക്കോര്‍ഡ്. പി എന്‍ മെഹ്ഫില്‍ ജാസിം, ആര്‍ ആരതി വ്യക്തിഗത ചാമ്പ്യന്മാര്‍

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് യൂനിവേഴ്സിറ്റി അത്്‌ലറ്റിക് മീറ്റിലെ പുരുഷ- വനിതാ വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വീണ്ടും ചാമ്പ്യന്‍പട്ടം. പത്ത് സ്വര്‍ണവും പത്ത് വെള്ളിയും അഞ്ച് വെങ്കലവും നേടി 91 പോയിന്റോടെ പുരുഷ വിഭാഗത്തിലും 16 സ്വര്‍ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും സ്വന്തമാക്കി 121 പോയിന്റോടെ വനിതാ വിഭാഗത്തിലുമാണ് ക്രൈസ്റ്റ് ചാമ്പ്യന്മാരായത്. തൃശൂര്‍ സെന്റ്തോമസ് കോളജ് നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടി 26 പോയിന്റോടെ വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, ആറ് വെങ്കലവുമായി 57 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി.

വനിതാ വിഭാഗത്തില്‍ പാലക്കാട് മെഴ്‌സി കോളജ് അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമായി 22 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ്‌തോമസ് കോളജ് രണ്ട് സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കലവും നേടി 26 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. മീറ്റിന്റെ അവസാന ദിനത്തില്‍ ഒരു പുതിയ മീറ്റ് റെക്കോര്‍ഡ് കൂടി പിറന്നു. 1500 മീറ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ എ അഖില്‍ മൂന്ന് മിനുട്ട് 57.09 സെക്കന്‍ഡിലാണ് പുതിയ മീറ്റ് റെക്കോര്‍ഡിട്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ പി എന്‍ മെഹ്ഫില്‍ ജാസിം 1010 പോയിന്റ്നേടി മീറ്റിലെ വ്യക്തിഗത ചാമ്പ്യനായി. വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ ആര്‍ ആരതി 1027 പോയിന്റ് നേടിയും വ്യക്തിഗത ചാമ്പ്യന്‍ പദവി സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ ഡി ബി ബിബിന്‍ 10.76 സെക്കന്‍ഡിലാണ് വേഗതയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ ആന്‍ റോസ് ടോമി 12:29 സെക്കന്‍ഡിലും വേഗതയേറിയ താരമായി.